അബുദാബി - യുദ്ധക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ഉക്രൈന്‍കാരെ സഹായിക്കുന്നതിനുള്ള അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.എ.ഇ തിങ്കളാഴ്ച 30 ടണ്‍ അടിയന്തര ആരോഗ്യ സഹായവും വൈദ്യസഹായവും വഹിച്ചുകൊണ്ടുള്ള വിമാനം അയച്ചു.
കുടിയൊഴിപ്പിക്കപ്പെട്ട ഉക്രൈന്‍കാരെയും അയല്‍രാജ്യങ്ങളിലെ അഭയാര്‍ഥികളെയും പിന്തുണക്കാനുള്ള അന്താരാഷ്ട്ര മാനുഷിക അഭ്യര്‍ത്ഥനക്കുള്ള പ്രതികരണമായാണ് യു.എ.ഇയുടെ സഹായം. ഇതുവരെ 1.2 ദശലക്ഷത്തിലധികം അഭയാര്‍ഥികളുണ്ട്.
വിമാനം പോളണ്ടിലെ ലുബ്ലിനില്‍ ഇറക്കി, വൈദ്യ, ദുരിതാശ്വാസ വസ്തുക്കള്‍ ഉക്രൈനിലേക്ക് കൊണ്ടുപോകുന്നതിനായി പോളണ്ടിലെ ഉക്രൈന്‍ അധികാരികള്‍ക്ക് കൈമാറി.