തിരുവനന്തപുരം- കെഎസ്ആര്‍ടിസി ബസില്‍ യുവതി അപമാനിക്കപ്പെട്ട സംഭവത്തില്‍ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ ജാഫറിനെതിരെയാണ് നടപടി. കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരംകോഴിക്കോട് സൂപ്പര്‍ ഡീലക്‌സ് ബസില്‍ എറണാകുളത്തിനും തൃശ്ശൂരിനുമിടയില്‍ വെച്ചാണ് അധ്യാപികക്കുനേരെ അതിക്രമം ഉണ്ടായത്. ബസ് കണ്ടക്ടര്‍ ജാഫറിനോട് ഇക്കാര്യം പറഞ്ഞെങ്കിലും അവഹേളിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്ന് അധ്യാപിക പരാതിപ്പെട്ടിരുന്നു. കണ്ടക്ടര്‍ക്കെതിരെ കോഴിക്കോട് നടക്കാവ് പോലീസ് കേസ്സെടുത്തിട്ടുണ്ട്. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതുള്‍പ്പെടെയുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞില്ലെങ്കിലും പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. ബഹളത്തിനിടെ ഇയാള്‍ ബസ്സില്‍ നിന്ന് കടന്നുകളഞ്ഞെന്നാണ് അധ്യാപിക പറഞ്ഞിരുന്നത്.