Sorry, you need to enable JavaScript to visit this website.

ജാതിമതഭേദമന്യേ എല്ലാവരും ഉയരണമെന്ന് ആഗ്രഹിച്ച നേതാവ്, ഹൈദരലി തങ്ങളെ അനുസ്മരിച്ച് എം.എ. യൂസഫലി

കൊച്ചി- പണ്ഡിതന്‍, സമുദായ നേതാവ്, മതേതരവാദി,  എല്ലാവരുമായും അടുത്ത സാഹോദര്യവും സ്‌നേഹവും കാത്തു സൂക്ഷിച്ച മഹാനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി അനുസ്മരിച്ചു.   

ജാതിമതഭേദമന്യേ എല്ലാവരും ഉയരണമെന്ന് ആഗ്രഹിക്കുകയും ആ ഉയര്‍ച്ചയില്‍ ഏറെ  സന്തോഷിക്കുകയും ചെയ്തിരുന്ന  മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. ഹൈദരലി ശിഹാബ് തങ്ങളുമായി വളരെ അടുത്ത സ്‌നേഹബന്ധവും സാഹോദര്യവുമായിരുന്നു  പുലര്‍ത്തി വന്നത്.  ഈയടുത്ത് ആശുപത്രിയില്‍ വെച്ച് അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ആ സ്‌നേഹബന്ധം  പുതുക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് എന്നോടും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്  അദ്ദേഹത്തോടും   പറഞ്ഞിട്ടാണ് അന്ന്  ഞങ്ങള്‍ പിരിഞ്ഞത്.

കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും അദ്ദേഹത്തിന്റെ വേര്‍പാട് താങ്ങാന്‍ കഴിയുമാറാകട്ടെ. അള്ളാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു- എം.എ.യൂസഫലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

Latest News