തിരുവനന്തപുരം- തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കാട്ടാക്കട സ്വദേശി ഗായത്രിയെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രതി പ്രവീണ്‍ കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്കു പിന്നില്‍. ഗായത്രിയെ കൊന്ന ശേഷം മുങ്ങിയ പ്രവീണിനെ കൊല്ല പരവൂരില്‍ വച്ച് ഞായറാഴ്ചയ ഉച്ചയോടെ പോലീസ് പിടികൂടുകയായിരുന്നു. തിരുവനന്തപുരത്തെ ഒരു ജ്വലറിയില്‍ ഡ്രൈവറാണ് പ്രവീണ്‍. മാസങ്ങള്‍ക്കു മുമ്പ് ഗായത്രിയും ഇവിടെ ജോലി ചെയ്തിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രവീണും ഗായത്രിയുടെ തമ്പാനൂരില്‍ ഹോട്ടലില്‍ മുറിയെടുത്തത്. വൈകീട്ട് പ്രവീണ്‍ പുറത്തു പോയി. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. യുവതി മുറിയിലുണ്ടെന്ന് രാത്രി ഹോട്ടലിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് പോലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയത്.