കൊച്ചി- മുഖ്യമന്ത്രി പിണറാി വിജയന്റെ ബന്ധു ആയതിനാലല്ല മന്ത്രി മുഹമ്മദ് റിയാസ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തിയതെന്ന് എംവി ജയരാജന്‍. മന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് നല്‍കിയത്. റിയാസിനെ എടുത്തത് തെറ്റാണെന്ന് ആര്‍ക്കും പറയാനാകില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.
പി.ജയരാജനെ തഴഞ്ഞുവെന്ന് പാര്‍ട്ടി അംഗങ്ങള്‍ ഫേസ്ബുക്കില്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചാല്‍ നടപടി ഉണ്ടാകും. സംഘടന കാര്യങ്ങള്‍ പൊതു ഇടത്ത് ചര്‍ച്ചയാക്കരുത്. സംസ്ഥാന സമിതിയില്‍ പ്രവര്‍ത്തിക്കാനുള്ള പ്രയാസം അറിയിച്ചതിനാലാണ് ജെയിംസ് മാത്യുവിനെ ഒഴിവാക്കിയതെന്നും കണ്ണൂര്‍ ജില്ല സെക്രട്ടറി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പി ജയരാജനില്ലെന്ന് അറിഞ്ഞതോടെ നേതാവിനായി സമൂഹ മാധ്യമങ്ങളില്‍ മുറവിളി ഉണ്ടായി. സിപിഎം സംസ്ഥാന സെക്രട്ടറേറിയേറ്റില്‍ ജയരാജനെ ഉള്‍പ്പെടുത്താത്തതിലുള്ള പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. പി.ജയരാജനെ അനുകൂലിച്ചുകൊണ്ട് റെഡ് ആര്‍മി ഒഫീഷ്യല്‍ എഫ് ബി പേജില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.'പി.ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്', 'സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം' എന്നാണ് റെഡ് ആര്‍മി ഒഫീഷ്യല്‍ എഫ് ബി പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ പറയുന്നത്. 'കണ്ണൂരിന്‍ ചെന്താരകമല്ലോ ജയരാജന്‍' എന്ന പാട്ടും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.