തിരുവനന്തപുരം- തമ്പാനൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശിനി ഗായത്രിയാണ് മരിച്ചത്. കൊല്ലം സ്വദേശി പ്രവീണ്‍ ആണ് ഗായത്രിക്കൊപ്പം ഇന്നലെ ഉച്ചയ്ക്ക് മുറിയെടുത്തത്. വൈകീട്ട് പ്രവീണ്‍ മുറിയില്‍ നിന്ന് പുറത്തു പോയിരുന്നു. ഇയാള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.
പ്രവീണ്‍ പുറത്തു പോകുമ്പോള്‍ മുറി പുറത്ത് നിന്ന് പൂട്ടിയിരുന്നു. രാത്രിയോടെ യുവതി മുറിയിലുണ്ടെന്നറിയിച്ച് ഹോട്ടലിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പോലീസിനു വിവരം നല്‍കുകയായിരുന്നു. പോലീസെത്തി വാതില്‍ പൊളിച്ച് മുറിയില്‍ പ്രവേശിച്ചപ്പോഴാണ് ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു. വിഷം അകത്തുചെന്നു മരിച്ചതാണെന്ന് സംശയിക്കുന്നു. സ്ഥിരീകരിച്ചിട്ടില്ല. ഗായത്രിയെ കാണാനില്ലെന്ന് വീട്ടുകാര്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.