കോഴിക്കോട്- കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം . കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്കാണ് മോശം അനുഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടക്കുള്ള യാത്രക്കിടെ ആണ് സംഭവം.
പരാതിപെട്ടിട്ടും ബസ് കണ്ടക്ടര്‍ ഗൗരവമായി എടുത്തില്ലെന്നും കണ്ടക്ടര്‍ വേദനിപ്പിച്ച് സംസാരിച്ചെന്നും അധ്യാപിക പറയുന്നു. ഇയാള്‍ക്കെതിരെ കെഎസ്ആര്‍ടിസിക്കും പൊലീസിനും പരാതി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിക്രമത്തേക്കാള്‍ മുറിവേല്‍പ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും മാനസിക ആഘാതത്തില്‍ നിന്ന് മോചിതയായില്ലെന്ന് അധ്യാപിക പറയുന്നു. കണ്ടക്ടര്‍ക്ക് എതിരായ പരാതി അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു.