കോട്ടയം- കൈക്കൂലി കേസിൽ പിടിയിലായ എം.ജി സർവകലാശാല ജീവനക്കാരി സി.ജെ എൽസിക്കു ജാമ്യം. തിരുവനന്തപുരം എൻക്വയറി കമ്മിഷൻ ആന്റ്് സ്‌പെഷൽ ജഡ്ജി ജി. ഗോപകുമാറാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. കഴിഞ്ഞ ജനുവരി 29 നാണ് പത്തനംതിട്ട സ്വദേശിനിയായ വിദ്യാർഥിയിൽ നിന്നും എം.ബി.എ പ്രൊവിഷനൽ സർട്ടിഫിക്കറ്റിനും മാർക്ക് ലിസ്റ്റിനുമായി എൽസി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലയത്. കേസ് അന്വേഷണം തുടരുകയാണ്. അറസ്റ്റിനെ തുടർന്ന് എൽസിയെ അന്വേഷണവിധേയമായി സിൻഡിക്കേറ്റ് സസ്‌പെന്റു് ചെയ്തിരുന്നു. തുടർന്ന് നടന്ന സിൻഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണത്തിലും എൽസിക്ക് വീഴ്ച പറ്റിയെന്നു കണ്ടെത്തി.