Sorry, you need to enable JavaScript to visit this website.

തളിപ്പറമ്പില്‍ പ്ലൈവുഡ് നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം 

കണ്ണൂര്‍ - തളിപ്പറമ്പ് ധര്‍മ്മശാലയില്‍ പ്ലൈവുഡ് നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം. ധര്‍മ്മശാല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അഫ്ര പ്ലൈവുഡ് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ഫാക്ടറി പൂര്‍ണമായും കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടായതാണ് പ്രാഥമിക വിവരം.
      അര്‍ദ്ധരാത്രിയോടെയാണ് തീ പടര്‍ന്നത്. കണ്ണൂര്‍ , പയ്യനൂര്‍ , പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നായി പത്ത് യൂനിറ്റിലധികം അഗ്‌നിരക്ഷാ സേനകള്‍ ഏഴ് മണിക്കൂറോളം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടുത്ത സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ഇടപെടല്‍ സഹായകമായി. ഷോര്‍ട്ട് സര്‍ക്യുട്ടാണ് തിപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.
 

Latest News