കൊണ്ടോട്ടി- വിവാഹ സമ്മാനമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫീസായ ഹബീബ് സെന്ററിലേക്ക് 250 പുസ്തകം നല്‍കി പുതുതലമുറക്ക് മാതൃകയായിരിക്കുകയാണ് ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റും കൊണ്ടോട്ടി സ്വാദേശിയുമായ കെ.എം ഇസ്മായീല്‍-പൂക്കോട്ടൂര്‍ കെയത്ത് ഷിഫ്‌നാ ഷെറിന്‍ ദമ്പതികള്‍.
പൂക്കോട്ടൂര്‍ മലബാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ വിവാഹ സല്‍ക്കാരത്തിലാണ് പുസ്തകങ്ങള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖേന എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന് കൈമാറിയത്. വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന പുസ്തകങ്ങളാണ് കൈമാറിയത്.
മുസ്‌ലിം ലീഗ് ദേശിയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി,സംസ്ഥാന ആക്ടിംങ് സെക്രട്ടറി പി.എം.എ സലാം, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍,എം.എല്‍.എമാരായ കെ.പി.എ മജീദ്, ടി.വി ഇബ്രാഹിം, പി ഉബൈദുല്ല, മുജീബ് കാടേരി, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി, എം.എസ്.എഫ് ദേശീയ സെക്രട്ടറി എന്‍.എ കരീം, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ഇസ്മായീല്‍ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, ഉമ്മര്‍ അറക്കല്‍, യു.സി രാമന്‍, എം.സി ഖമറുദ്ധീന്‍, സി.കെ നജാഫ്, മാനു തങ്ങള്‍, അഷ്‌റഫ് മടാന്‍, അഷര്‍ പെരിമുക്ക്, ഷറഫു പിലാകാല്‍, കബീര്‍ മുതുപറമ്പ്, ഇസ്മായീല്‍ മാസ്റ്റര്‍, പി.കെ.സി അബ്ദുറഹ്മാന്‍, വി.എ വഹാബ്, പി.എ ജവാദ്, നിഷാജ് എടപ്പറ്റ തുടങ്ങിയവര്‍ സംബന്ധിച്ചു.