Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ ഒമ്പതു വാക്‌സിനുകൾക്ക് അംഗീകാരം

റിയാദ് - സൗദിയിൽ നിലവിൽ ഒമ്പതു കൊറോണ വാക്‌സിനുകൾക്ക് അംഗീകാരമുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസർ-ബയോൻടെക്, മോഡേണ, ഓക്‌സ്‌ഫോർഡ്-അസ്ട്രാസെനിക്ക, ജാൻസൻ, സിനോഫാം, സിനോവാക്, കോവാക്‌സിൻ, കോവോവാക്‌സ്, സ്പുട്‌നിക് എന്നീ വാക്‌സിനുകൾക്കാണ് സൗദിയിൽ അംഗീകാരമുള്ളത്. 
സൗദിയിലേക്ക് വരുന്നവർക്ക് വിദേശങ്ങളിൽ വെച്ച് വാക്‌സിൻ സ്വീകരിച്ച വിവരങ്ങൾ സാധ്യമായത്ര കുറഞ്ഞ സമയത്തിനകം എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാനും അപേക്ഷ നിരാകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും നിർദേശങ്ങൾ പാലിക്കൽ നിർബന്ധമാണ്. സിസ്റ്റത്തിൽ നൽകുന്ന വിവരങ്ങൾ ശരിയും കൃത്യവുമാണെന്ന് ഉറപ്പുവരുത്തണം. തെറ്റായ വിവരങ്ങൾ നൽകുന്നത് അപേക്ഷ നിരാകരിക്കപ്പെടാൻ ഇടയാക്കും. അപേക്ഷ സ്വീകരിക്കാൻ സൗദി തിരിച്ചറിയൽ കാർഡോ ഇഖാമയോ വിസിറ്റേഴ്‌സ് ഐഡന്റിറ്റിയോ ഉണ്ടായിരിക്കണം. വിദേശത്തുള്ള സന്ദർശകർ മുഖീം പോർട്ടൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. 
അപേക്ഷക്കൊപ്പം സമർപ്പിക്കുന്ന രേഖകൾ പി.ഡി.എഫ് ഫോർമാറ്റിലായിരിക്കണം. ഇവയുടെ സൈസ് ഒരു എം.ബിയിൽ കവിയാൻ പാടില്ല. വാക്‌സിൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ വിവരങ്ങൾ വ്യക്തമാണെന്നും അറബി, ഇംഗ്ലീഫ്, ഫ്രഞ്ച് എന്നീ ഏതെങ്കിലും ഒരു ഭാഷയിൽ ഉള്ളതാണെന്നും ഉറപ്പുവരുത്തണം. മറ്റു ഭാഷകളിലുള്ള സർട്ടിഫിക്കറ്റുകൾ അറബിയിലേക്ക് വിവർത്തനം ചെയ്യണം. വാക്‌സിൻ പേര്, വാക്‌സിൻ സ്വീകരിച്ച തീയതി, ബാച്ച് നമ്പർ എന്നിവ സർട്ടിഫിക്കറ്റിൽ വ്യക്തമായി ഉണ്ടായിരിക്കണം. 
പാസ്‌പോർട്ട് കോപ്പിയും വാക്‌സിൻ സർട്ടിഫിക്കറ്റ് കോപ്പിയും അപേക്ഷക്കൊപ്പം സമർപ്പിക്കണം. ഒരു അപേക്ഷ പരിഗണനയിലായിരിക്കെ പുതിയ അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല. അപേക്ഷയിൽ നടപടികൾ പൂർത്തിയാക്കാൻ അഞ്ചു പ്രവൃത്തി ദിവസം വരെ എടുത്തേക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
 

Latest News