കൊച്ചി- നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ നടപടികള്‍ തടയാനാവില്ലെന്ന് ഹൈക്കോടതി. കേസില്‍ തെളിവായ ദൃശ്യങ്ങള്‍ വേണമെന്നും വിചാരണ തടയണമെന്നും ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
പ്രതിയുടെ ഹരജിയില്‍ നിലപാട് അറിയിക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ദിലീപിന്റെ ആവശ്യങ്ങളില്‍ അടുത്ത തിങ്കളാഴ്ച സിംഗിള്‍ ബെഞ്ച് വാദം കേള്‍ക്കും. കേസിന്റെ വിചാരണക്കായി ബുധനാഴ്ച ഹാജരാകണമെന്നാണ് ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളോട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.