മലയാളി വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ് നുവിന്റെ മരണ വാര്‍ത്തയ്ക്കു താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളെ ചോദ്യം ചെയ്ത് ഡോ.ഷിംന അസീസ്. എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്‌പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്‌ട്രെഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാന്‍ പഠിക്കണം. മനുഷ്യര്‍ എപ്പോ നന്നാവാനാണ്- ഷിംന ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
റിഫ മെഹ്‌നുവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവുമൊത്ത് കഴിഞ്ഞിരുന്ന റിഫയുടെ മരണം ആത്മഹത്യയാണന്നാണ് നിഗമനം.
കറാമയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയ റിഫാ മെഹ്നാസിന്റെ (21) മൃതദേഹം നാട്ടിലെത്തിച്ചു.
കോഴിക്കോട് ബാലുശ്ശേരി കാക്കൂര്‍ സ്വദേശിനിയായ റിഫയെ കഴിഞ്ഞ ദിവസംപുലര്‍ച്ചെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞമാസം ദുബായിലെത്തിയ യുവതി ഭര്‍ത്താവ് കാസര്‍കോട് നീലേശ്വരം സ്വദേശി മെഹ്നാസിനോടൊപ്പമായിരുന്നു താമസം. ഫാഷന്‍, ഭക്ഷണം, യാത്ര തുടങ്ങിയ വിഷയങ്ങളില്‍ വീഡിയോ ചെയ്തിരുന്ന റിഫയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്.
തിങ്കളാഴ്ച രാത്രി വരെ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്ന റിഫയുടെ മരണം യു.എ.ഇയിലെയും നാട്ടിലേയും ബന്ധുക്കളെയും സുഹൃത്തുക്കളേയും ഞെട്ടിച്ചു. റാഷിദ്-ഷെറീന ദമ്പതികളുടെ മകളാണ്.
ഷിംന അസീസിന്റെ പോസ്റ്റ് വായിക്കാം.
'ഒരു മലയാളി വ്‌ളോഗര്‍, ഇരുപത് വയസ്സുകാരി മുസ്ലിം പെണ്‍കുട്ടി ദുബൈയില്‍ മരിച്ചു എന്ന വാര്‍ത്തക്ക് കീഴില്‍ വന്ന ചില കമന്റുകള്‍ ആണ് താഴെ കാണുന്നത്. കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച് എന്തൊക്കെയാണ് വിളിച്ച് പറയുന്നത് !!
ശരിക്കും ഇവരുടെയൊക്കെ പ്രശ്‌നം എന്താണ്? ഒരു വേദിയില്‍ മൈക്ക് കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വായില്‍ കമന്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?
എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്‌പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്‌ട്രെഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാന്‍ പഠിക്കണം. മനുഷ്യര്‍ എപ്പോ നന്നാവാനാണ് !!