റിയാദ് - ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈറുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ വിദേശ മന്ത്രാലായ ആസ്ഥാനത്തു വെച്ചാണ് ആദില്‍ അല്‍ജുബൈര്‍ ഇന്ത്യന്‍ അംബാസഡറെ സ്വീകരിച്ചത്. സൗദിയിലെ തന്റെ സേവന കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നതോടനുബന്ധിച്ചാണ് ഡോ. ഔസാഫ് സഈദ് ഇന്നലെ വിദേശ കാര്യ സഹമന്ത്രിയെ സന്ദര്‍ശിച്ചത്. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഡോ. ഔസാഫ് സഈദ് നടത്തിയ നല്ല ശ്രമങ്ങളെ ആദില്‍ അല്‍ജുബൈര്‍ പ്രശംസിച്ചു. പ്രോട്ടോകോള്‍ കാര്യങ്ങള്‍ക്കുള്ള വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അംബാസഡര്‍ ഖാലിദ് അല്‍സഹ്‌ലി കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു.