അബുദാബി- ഉക്രൈനിലെ ദുരിതബാധിതര്‍ക്ക് യു.എ.ഇ 50 ലക്ഷം ഡോളര്‍ മാനുഷിക സഹായം പ്രഖ്യാപിച്ചു. യുനൈറ്റഡ് നേഷന്‍സിന്റെ ഹ്യുമാനിറ്റേറിയന്‍ ഫ്‌ളാഷ് അപ്പീലിനും ഉക്രൈനായുള്ള റീജിയനല്‍ റെഫ്യൂജി റെസ്പോണ്‍സ് പ്ലാനിനുമാണു സംഭാവന കൈമാറിയത്. ഇതു സംഘര്‍ഷ സാഹചര്യങ്ങളിലെ മാനുഷിക ഐക്യദാര്‍ഢ്യത്തിന് യു.എ.ഇ നല്‍കുന്ന ഊന്നലിന്റെ പ്രതിഫലനമാണെന്ന് അധികൃതര്‍ പറഞ്ഞു.
സാധാരണ ജനതയുടെ നില വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ അവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം യു.എ.ഇ അടിവരയിടുന്നു. ഉക്രൈനിലെ യു.എന്നിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കു ധനസഹായം നല്‍കാനുള്ള അപേക്ഷ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഔദ്യോഗികമായി സമര്‍പ്പിച്ചിരുന്നു.