യു.എ.ഇയില്‍ 519 പേര്‍ക്ക് കൂടി കോവിഡ്

അബുദാബി- യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 519 പേര്‍ക്ക് രോഗം ബാധിച്ചതായും 1,613  പേര്‍കൂടി പൂര്‍ണമായും രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആകെ രോഗികള്‍ 8,80,970 ആണ്.   രോഗമുക്തി നേടിയവര്‍ 8,37,139.  4,30,493  പേര്‍ക്ക് കൂടി പി.സി.ആര്‍ പരിശോധന നടത്തിയതായി അധികൃതര്‍  അറിയിച്ചു.

 

Latest News