ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വളാഞ്ചേരി സ്വദേശിക്ക് ഒരു കോടി രൂപ

അബുദാബി- ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ ഒരു കോടി രൂപ (5 ലക്ഷം ദിര്‍ഹം) മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശി കണ്ണങ്കടവത്ത് സൈദാലിക്ക്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ 9 പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. കൂട്ടത്തില്‍ ഒരു പാക്കിസ്ഥാനിയും ഒരു ബംഗാളിയും ഉണ്ട്. മുമ്പും സൈദാലിക്ക് ഭാഗ്യകടാക്ഷമുണ്ടായിട്ടുണ്ട്.

സൈദാലി 30 വര്‍ഷമായി അബുദാബിയില്‍ അറബിയുടെ വീട്ടില്‍ പാചകക്കാരനാണ്. 1998ല്‍ 15 പേര്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റിലായിരുന്നു ആദ്യ ഭാഗ്യം. അന്നത്തെ സമ്മാനത്തുക കൊണ്ട് സൈദാലി അടക്കം 13 പേരും വീടുവച്ചു.

ഇത്തവണ 25, 50, 100 ദിര്‍ഹം വീതം 10 പേര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ആനുപാതികമായി വീതിക്കും. ജോലിയില്‍ തുടരുമെന്നും നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നുമാണ് ആഗ്രഹമെന്നും സൈദാലി പറഞ്ഞു.

 

 

Latest News