Sorry, you need to enable JavaScript to visit this website.

നഷ്ടമായത് വിലപ്പെട്ട രണ്ട് വര്‍ഷം; ഇനി വെറുതെ വിടണം-ഹാദിയ 

കോഴിക്കോട്- ജീവിതത്തിലെ വിലപ്പെട്ട രണ്ട് വര്‍ഷമാണ് നഷ്ടമായതെന്നും തന്റെ പേരില്‍ ഇനി വിവാദം വേണ്ടെന്നും ഹാദിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നിയ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കാനുള്ള സ്വാതന്ത്രം കൂടിയാണ് സുപ്രീംകോടതി നല്‍കിയത്. മാതാപിതാക്കള്‍ മോശമായി പെരുമാറിയപ്പോള്‍ മാത്രമാണ് അവരില്‍നിന്ന് മാറി നിന്നത്. മാതാപിതാക്കളോട് കടമയുണ്ട്. അത് നിറവേറ്റും- ഹാദിയ പറഞ്ഞു. 
വിവാഹം കഴിക്കാനല്ല മതം മാറിയതെന്നും ഇസ്്‌ലാം വിരുദ്ധ ശക്തികള്‍ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഹാദിയ പറഞ്ഞു. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്നുപോലും ചിത്രീകരിച്ചുവെന്നും ഇനിയാര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് എല്ലാം തുറന്ന് പറഞ്ഞതെന്നും ഹാദിയ വ്യക്തമാക്കി.
വീട്ടില്‍ തടങ്കലില്‍ കഴിയുമ്പോള്‍ പോലീസ് സംരക്ഷണമല്ല നല്‍കിയതെന്നും താന്‍ കാണാന്‍ ആഗ്രഹിക്കാത്തവരെയാണ് സന്ദര്‍ശിക്കാന്‍ അയച്ചതെന്നും ഹാദിയ ആരോപിച്ചു. രാഹുല്‍ ഈശ്വറും പോലീസിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും ഹാദിയ കുറ്റപ്പെടുത്തി. കൗണ്‍സലിംഗിന്റെ പേരില്‍ വലിയ പീഡനമാണ് അനുഭവിച്ചത്. സനാതന ധര്‍മം പഠിപ്പിക്കാനെന്ന പേരില്‍ എത്തിയവര്‍ക്കു മുന്നില്‍ പോലീസ് തൊഴുകൈകളോടെ നിന്നുവെന്നും ഹാദിയ പറഞ്ഞു.
 

Latest News