കൊച്ചി- ലഹരിമരുന്നുമായി സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി പിടിയില്‍. കുസാറ്റിലെ നാലാംവര്‍ഷ വിദ്യാര്‍ഥി ജഗഥ്റാം ജോയിയെയാണ് എക്സൈസ് സംഘം ബുധനാഴ്ച പിടികൂടിയത്. ഇയാളില്‍നിന്ന് 20 എല്‍.എസ്.ഡി. സ്റ്റാമ്പുകളും കണ്ടെടുത്തു.
എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥി പിടിയിലായത്. കുസാറ്റ് കാമ്പസിന് പുറത്തെ റോഡില്‍നിന്നാണ് എക്സൈസ് സംഘം വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സ്വദേശിയായ വിഷ്ണു എന്നയാളില്‍നിന്ന് 75 എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍ വാങ്ങിയിട്ടുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ചും എക്സൈസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഹോസ്റ്റലിലും എക്സൈസ് സംഘം പരിശോധന നടത്തിയിരുന്നു.