ലണ്ടന്‍- വിമാനത്തില്‍ മുഖാവരണമൊന്നുമില്ലാതെ യാത്ര ചെയ്യുക. കുറേ പറക്കുമ്പോള്‍ വെറുത ഒന്ന് നടക്കുക. പിന്‍നിരകളില്‍ വല്ല പരിചയക്കാരുമുണ്ടെ്ങ്കില്‍ വര്‍ത്തമാനം പറയുക. ഇതൊക്കെ ഭൂതകാല സ്മൃതികളായി മാറി. ഇനി ആ പഴയ നല്ല നാളുകള്‍ തിരികെ വരുമോയെന്ന് വിചാരിച്ചിരക്കേ ബ്രിട്ടനില്‍ നിന്ന് ഇതാ ആഹാദ വാര്‍ത്ത. കോവിഡ് മഹാമാരി പൊട്ടി പുറപ്പെട്ട് രണ്ടു വര്‍ഷത്തിന് ശേഷമാണ് വിമാനങ്ങളില്‍ മാസ്‌ക് ഒഴിവാക്കി തുടങ്ങിയത്. പൊതുഗതാഗതത്തിന് മാസ്‌ക് വേണ്ടെന്ന് യു.കെ തീരുമാനിച്ചിട്ടുണ്ട്. വിമാനങ്ങളില്‍ യാത്രക്കാര്‍ക്കുള്ള മാസ്‌ക് നിബന്ധന നിബന്ധന ഒഴിവാക്കുന്ന ആദ്യ എയര്‍ലൈന്‍ കമ്പനിയായി ബ്രിട്ടനിലെ ജെറ്റ് 2 മാറി. വെബ്‌സൈറ്റില്‍ ലോകോസ്റ്റ് എയര്‍ലൈന്‍ നിയമങ്ങള്‍ മാറ്റി. ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമല്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും മാസ്‌ക് നിയമപരമായ നിബന്ധനയല്ല, എയര്‍പോര്‍ട്ടിലും, തങ്ങളുടെ വിമാനത്തിലും ഇത് നിര്‍ത്തലാക്കിയിട്ടുണ്ട്, ജെറ്റ് 2 വക്താവ് സ്ഥിരീകരിച്ചു. എന്നിരുന്നാലും മാസ്‌ക് ധരിക്കാന്‍ കസ്റ്റമേഴ്‌സിനെ ഉപദേശിക്കും, വിദേശ സ്ഥലങ്ങളില്‍ മാസ്‌ക് നിബന്ധനയുണ്ടെങ്കില്‍ പാലിക്കണം, കമ്പനി വ്യക്തമാക്കി.
ബോര്‍ഡിംഗ് ചെയ്യുമ്പോഴോ, ടേക്ക് ഓഫ് സമയത്തോ, വിമാനത്തില്‍ ചെലവഴിക്കുന്ന സമയത്തോ യാത്രക്കാര്‍ മാസ്‌ക് ധരിക്കണമെന്നില്ലെന്നാണ് നിബന്ധന മാറ്റിയിരിക്കുന്നത്. മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്ന ഉപദേശം എയര്‍ലൈന്‍ നല്‍കുന്നുണ്ട്.യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷവും, വിദേശ എയര്‍പോര്‍ട്ടിലും മാസ്‌ക് നിബന്ധന നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഇത് ധരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച യു.കെ സര്‍ക്കാര്‍ എല്ലാ വിധത്തിലുമുള്ള കോവിഡ് നിബന്ധനകളും ഉപേക്ഷിച്ചതോടെയാണ് വിമാനയാത്രയിലും നിയമങ്ങള്‍ മാറുന്നത്.