ഇടുക്കി- ജില്ലയിലെ ആദിവാസി കുടികളില്‍ ഏറ്റവും പ്രായം ചെന്ന ആദിവാസി മുത്തശി തേവിരാമന്‍ (106) നിര്യാതയായി.
കരിമ്പന്‍ മണിപ്പാറയിലുള്ള മകളുടെ വീട്ടിലായിരുന്നു താമസം. പ്രായത്തെ വെല്ലുന്ന കരുത്തുമായി മരിക്കുന്നതു വരെ പ്രവര്‍ത്തന നിരതയായിരുന്നു പാട്ടിയമ്മ എന്നു നാട്ടുകാര്‍ വിളിക്കുന്ന ആദിവാസി മുത്തശി. അഞ്ചു തലമുറയെ കാണാന്‍ ഭാഗ്യം ലഭിച്ച ഈ കാട്ടു മുത്തശിക്ക് മക്കളും മക്കളുടെ മക്കളും കൊച്ചുമക്കളുമായി 120 പേര്‍ പിന്‍മുറക്കാരായുണ്ട്.
25 വര്‍ഷം മുന്‍പ് ഭര്‍ത്താവ് രാമന്‍ മരിച്ചു. ഏഴു മക്കളില്‍ 5 പെണ്ണും രണ്ടാണും. ഇതില്‍ ഒരു മകനും മരിച്ചു. അഞ്ചാം തലമുറയിലെ ഒരു വയസ് പ്രായമുള്ള ഏദനാണ് ഈ തലമുറയിലെ അവസാന കണ്ണി. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാലാവൂട്ട് മഹോത്സവത്തിലാണ് അഞ്ചു തലമുറ ഒന്നിച്ചു കൂടാറുള്ളത്.