തളിപ്പറമ്പ് - ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണ് പരിക്കേറ്റ അധ്യാപിക മരിച്ചു. ചുഴലി ബി.പി.എം എല്‍.പി സ്‌കൂള്‍ പ്രീപ്രൈമറി വിഭാഗം അധ്യാപികയായ ആര്‍ലിന്‍ വിന്‍സെന്റാണ് (31) മരിച്ചത്. ചുഴലി ചാലില്‍ വയല്‍ പുളിങ്കാട് സ്വദേശിയാണ്.
ചെമ്പന്‍തൊട്ടി ഭാഗത്തേക്ക് സഞ്ചരിക്കവെയാണ് പയറ്റിയാലില്‍ വെച്ച് ആര്‍ലിന്‍ തെറിച്ച് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മണ്ഡളം നീലയ കുടുംബാംഗമാണ് അര്‍ലിന്‍. വെല്‍ഡിംഗ് തൊഴിലാളിയായ വിന്‍സെന്റാണ് ഭര്‍ത്താവ് .
നടുവില്‍ മണ്ടളം നീലിയറ ഷാബു - മോളി ദമ്പതികളുടെ മകളാണ്. മക്കള്‍ ജിയോര്‍വിന്‍, ജിയ. സഹോദരങ്ങള്‍ ആല്‍ബിന്‍ (അമേരിക്ക), ആഷ്‌ലിന്‍ (ദല്‍ഹി). മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.