റാസല്‍ഖൈമ- ഷാമാലില്‍ പാറക്കെട്ടില്‍ നിന്നു വീണ് തോളിനു പരുക്കേറ്റ 28 കാരനായ അറബ് യുവാവിനെ റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.
സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം അല്‍ ഷമാലില്‍ ക്യാംപ് ചെയ്യുന്നതിനിടെയാണ് യുവാവ് പാറക്കെട്ടില്‍ നിന്നു വീണത്. റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് ഉടന്‍ സ്ഥലത്തെത്തി. ദുര്‍ഘടമായ സ്ഥലത്ത് എട്ടു മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ആഴമേറിയ ദുര്‍ഘട സ്ഥലത്ത് നിന്ന് സ്ട്രച്ചറുകളും കയറുകളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.