ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു

കോഴിക്കോട് മുക്കം ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു. വടകര കോട്ടയ്ക്കല്‍ ബീച്ച് സ്വദേശി സല്‍സബീല്‍(18) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.

മൂന്ന് ബൈക്കുകളിലായാണ് സല്‍സബീല്‍ അടക്കം ആറുപേര്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയത്. ഇതിനിടെ, സല്‍സബീല്‍ മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Latest News