ഷാര്‍ജ- യു.എ.ഇയില്‍ സ്വകാര്യ കമ്പനിയിലെ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ മാലിന്യക്കൂമ്പാരത്തില്‍ തള്ളിയ സംഭവത്തില്‍ ഒരാളെ അറസ്റ്റില്‍. ഏഷ്യന്‍ വംശജനായ മധ്യവയസ്‌കന്റെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതായി മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് ഷാര്‍ജ പോലീസിനെ അറിയിച്ചത്.
കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ 12 മണിക്കൂറിനകം പ്രതിയെ പിടികൂടാന്‍ സാധിച്ചതായി ഷാര്‍ജ പോലീസ് അറിയിച്ചു. 1500 ടണ്‍ മാലിന്യം നീക്കം ചെയ്താണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ മുഴുവന്‍ കണ്ടെത്തിയത്. പ്രാദേശിക കമ്പനിയിലെ ഡ്രൈവറാണ് കൊല്ലപ്പെട്ടയാള്‍. വ്യക്തി വൈരാഗ്യവും തര്‍ക്കുവമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി കുറ്റം സമ്മതിച്ചുവെന്നും പോലീസ് പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി ഇയാളെ പ്രോസിക്യൂഷന് കൈമാറിയതായും ഷാര്‍ജ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.