ജിസാന്‍ - മത്സ്യബന്ധന മേഖലയില്‍ സൗദിവല്‍ക്കരണം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സ്വദേശി മത്സ്യത്തൊഴിലാളികള്‍ക്ക് ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ നാസിര്‍ രാജകുമാരന്‍ ബോട്ടുകള്‍ വിതരണം ചെയ്തു. ജിസാന്‍ ഗവര്‍ണറേറ്റ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ 13 മത്സ്യത്തൊഴിലാളികള്‍ക്കാണ് ഗവര്‍ണര്‍ ബോട്ടുകള്‍ വിതരണം ചെയ്തത്. ജിസാനില്‍ മത്സ്യബന്ധന മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള ജിസാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖാ പദ്ധതിയുടെ ഭാഗമായാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകള്‍ വിതരണം ചെയ്തത്. മത്സ്യബന്ധന മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള പദ്ധതിയും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ക്ക് പരിഹാരം കാണലും ഏറെ പ്രധാനമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.