റിയാദ് - സൗദിയിലെ പ്രകൃതി വാതക പാടങ്ങളുടെ എണ്ണം 11 ആയി ഉയര്‍ന്നു. അഞ്ചു പുതിയ വാതക പാടങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണിത്. മധ്യസൗദിയിലും റുബ്ഉല്‍ഖാലി മരുഭൂമിയിലും ഉത്തര അതിര്‍ത്തി പ്രവിശ്യയിലും കിഴക്കന്‍ പ്രവിശ്യയിലുമാണ് പുതിയ വാതക പാടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. സൗദിയിലെ വാതക പാടങ്ങളുടെ പ്രതിദിന ഉല്‍പാദന ശേഷി 25.5 കോടി ഘനയടി വാതകമാണ്.
അല്‍ജാഫൂറ ഗ്യാസ് ഫീല്‍ഡില്‍ പ്രതിദിനം 1,30,000 ബാരല്‍ പ്രകൃതി വാതകവും കോണ്‍സണ്‍ട്രേറ്റുകളും ഉല്‍പാദിപ്പിക്കുന്നു. ഈ ഗ്യാസ് ഫീല്‍ഡ് കണ്ടെത്തിയത് 2014 ല്‍ ആണ്. 2020 ല്‍ കണ്ടെത്തിയ അല്‍റീശ് ഗ്യാസ് ഫീല്‍ഡിലെ രണ്ടാം നമ്പര്‍ കിണറില്‍ പ്രതിദിനം 32 ലക്ഷം ഘനയടി വാതകവും മൂന്നാം നമ്പര്‍ കിണറില്‍ 30 ലക്ഷം ഘനയടി ഗ്യാസും നാലാം നമ്പര്‍ കിണറില്‍ 16 ലക്ഷം ഘനയടി വാതകവും ഉല്‍പാദിപ്പിക്കുന്നു. 2020 ല്‍ കണ്ടെത്തിയ അല്‍മന്‍ഹസ് കിണറില്‍ പ്രതിദിനം 1.8 കോടി ഘനയടി ഗ്യാസും 2020 ല്‍ കണ്ടെത്തിയ അല്‍സഹ്ബാ കിണറില്‍ 3.2 കോടി ഘനയടി ഗ്യാസും ഇതേ വര്‍ഷം കണ്ടെത്തിയ ഹദ്ബ അല്‍ഹജ്‌റ ഗ്യാസ് ഫീല്‍ഡില്‍ പ്രതിദിനം 1.6 കോടി ഘനയടി വാതകവും ഉല്‍പാദിപ്പിക്കുന്നു.
1980 ല്‍ കണ്ടെത്തിയ മദീന്‍ ഫീല്‍ഡില്‍ പ്രതിദിനം 7.5 കോടി ഘനയടി ഗ്യാസും 4,500 ബാരല്‍ കോണ്‍സന്‍ട്രേറ്റുകളും ഉല്‍പാദിപ്പിക്കുന്നു. ഈ വര്‍ഷം കണ്ടെത്തിയ ശദൂന്‍ ഫീല്‍ഡിന് പ്രതിദിനം 2.7 കോടി ഘനയടി ഗ്യാസും 3,300 ബാരല്‍ കോണ്‍സന്‍ട്രേറ്റുകളും ശിഹാബ് ഫീല്‍ഡിന് 3.1 കോടി ഘനയടി വാതകവും അല്‍ശര്‍ഫ ഫീല്‍ഡിന് 1.69 കോടി ഘനയടി ഗ്യാസും 50,000 ബാരല്‍ കോണ്‍സന്‍ട്രേറ്റുകളും ഉമ്മുഖന്‍സര്‍ ഫീല്‍ഡിന് 20 ലക്ഷം ഘനയടി ഗ്യാസും 2,95,000 ബാരല്‍ കോണ്‍സണ്‍ട്രേറ്റുകളും സംന വാതക പാടത്തിന് 2.66 കോടി ഘനയടി ഗ്യാസും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട്.