റിയാദ് - ഉക്രൈനില്‍നിന്ന് വരുന്ന സൗദി പൗരന്‍മാരെയും ഇവരെ അനുഗമിക്കുന്ന വിദേശികളെയും പി.സി.ആര്‍ പരിശോധനയില്‍നിന്ന് ഒഴിവാക്കിയതായി രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ നടത്തുന്ന മുഴുവന്‍ വിമാന കമ്പനികളെയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇവര്‍ സൗദിയിലെത്തി 48 മണിക്കൂറിനകം സാമ്പിള്‍ ശേഖരിച്ച് പി.സി.ആര്‍ പരിശോധന നടത്തണം. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കുന്ന സര്‍ക്കുലറുകള്‍ പാലിക്കാതിരിക്കുന്നത് ഗവണ്‍മെന്റ് തീരുമാനങ്ങളുടെ ലംഘനമാണ്. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പറഞ്ഞു.