Sorry, you need to enable JavaScript to visit this website.

നന്മ വറ്റാത്ത മനസ്സുണ്ടിവിടെ, തകരഷീറ്റ് ചോദിച്ചവന് വീടു തന്നെ നല്‍കിയ സുമനസ്സ്

മാന്ദാമംഗലം-നന്മമരങ്ങള്‍ക്ക് നാട്ടില്‍ പഞ്ഞമൊന്നുമില്ലെന്ന് തെളിയിക്കുന്നു ഈ വീടിന്റെ കഥ. ഒറ്റമുറി ഷെഡിലെ ചോര്‍ച്ചയടക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയ വെള്ളക്കാരിത്തടം  ഷിനു പള്ളിക്കലിന്റെ കുടുംബത്തിനു സ്വപ്നതുല്യമായ വീട് നിര്‍മിച്ചു നല്‍കി കടയുടമ.
4 ലക്ഷം രൂപ ചെലവഴിച്ചു 300 ചതുരശ്ര അടി വിസ്ൃതിയുള്ള വീട് പണിതു നല്‍കിയ ഈ സുമനസ്സ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

ഒറ്റമുറി ഷെഡിലാണു ഭാര്യയും 2 പിഞ്ചുകുട്ടികളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. 7 മാസം മുന്‍പാണു ഷെഡിന്റെ ചോര്‍ച്ചയടയ്ക്കാന്‍ സഹായം തേടി ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിലെത്തിയത്. ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍ വിവരം  ഡ്രീംനേഷന്‍ മൂവ്‌മെന്റ് പ്രവര്‍ത്തകരായ ദിനേശ് കാരയില്‍, അലോഷ്യസ് കുറ്റിക്കാട്ട് എന്നിവരെ അറിയിച്ചു. കുറഞ്ഞ ചെലവില്‍ വീട് അടച്ചുറപ്പുള്ളതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇവര്‍ നടത്തറയിലെ കടയിലെത്തി പഴയ തകരഷീറ്റുകള്‍ അന്വേഷിച്ചു. ഇതറിഞ്ഞപ്പോള്‍ കടയുടമ ഷിനുവിന്റെ വീട് സന്ദര്‍ശിച്ച് പുതിയ വീട് പണിതുനല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. ഫാ.ജോര്‍ജ് കണ്ണംപ്ലാക്കലിന്റെ നിരീക്ഷണത്തില്‍ നിര്‍മിച്ച വീട് 6 മാസം കൊണ്ട് പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി.

 

 

Latest News