മസ്‌കത്ത്-ഒമാനിലേക്ക് വരുന്നവർ നാളെ(മാർച്ച് ഒന്ന്)മുതൽ പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് ആകേണ്ടതില്ല. രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കാണ് ഇളവ് നൽകിയത്. അടച്ചിട്ട ഇടങ്ങളിൽ മാത്രമായിരിക്കും മാസ്‌ക് നിർബന്ധം. ഹോട്ടലുകളിൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാം. മാർച്ച് ആറു മുതൽ സ്‌കൂളിലും മറ്റ് അക്കാദമിക് സ്ഥാപനങ്ങളിലും നൂറു ശത്മാനം ഹാജർ നിർബന്ധമാക്കി.