വിവാദ പാഠപുസ്തക കേസില്‍ ഇസ്ലാമിക പ്രബോധകനും പീസ് സ്‌കൂള്‍ മാനേജിംഗ് ഡയരക്ടറുമായ എം.എം. അക്ബറിന് ജാമ്യം ലഭിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ തുടരുന്ന വിവാദത്തോട് അക്ബറിന്റെ ഭാര്യാ സഹോദരനും എഴുത്തുകാരനുമായ ആരിഫ് സെയിന്‍ പ്രതികരിക്കുന്നു. അക്ബറിനെതിരായ കേസ് ആരംഭിച്ചതു മുതല്‍ കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്ന ഫെയ്‌സ് ബുക്ക് കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ:
യാത്ര ഇവിടെ അവസാനിക്കുന്നില്ല.. കേസും കൂട്ടവും തുടങ്ങാനിരിക്കുന്നതേ ഉള്ളൂ... തുടര്‍ യാത്രകളില്‍ സഹയാത്രികരാകുമല്ലോ. സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ. കിട്ടില്ലെന്ന് കരുതിയ ജാമ്യം കിട്ടിയ ആഹ്ലാദത്തില്‍ ഞങ്ങളില്‍ നിന്ന് വന്നുപോയ വാക്കുകളില്‍ നിന്ന് അഹങ്കാരത്തിന്റെ സ്വരം ആരും വായിച്ചെടുക്കില്ല എന്ന് കരുതട്ടെ.
ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സുഹൃത്തുക്കളേ,
എം.എം. അക്ബറിന്റെ ജാമ്യംതന്നെയാണ് വിഷയം പര്യാപ്തമല്ലെന്നറിയാം എങ്കിലും...
സര്‍വ്വശക്തനായ അല്ലാഹുവിന് സ്തുതി. അവന്റെ അപരിമേയമായ കാരുണ്യത്തിന്റെ വര്‍ഷാമൃതപാതം അടിമക്കുമേല്‍ഉണ്ടായിരുന്നില്ലെങ്കില്‍ ഒന്നും സാധ്യമാകുമായിരുന്നില്ലല്ലോ. അല്‍ഹംദു ലില്ലാഹ്.
കെ.എന്‍.എം. പ്രസിഡന്റ് ടി.പി.അബ്ദുല്ല കോയ മദനിയുടെയും ജനറല്‍ സെക്രട്ടറി ഉണ്ണീന്‍ കുട്ടി മൌലവിയുടെയും നിര്‍ദ്ദേശ പ്രകാരം, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷക്കയുടെ മേല്‍നോട്ടത്തില്‍ അക്ബര്‍ അറസ്റ്റ് ചെയ്യപ്പെട്ട നിമിഷം മുതല്‍ എണ്ണയിട്ട യന്ത്രംപോലെ രാപ്പകല്‍ പ്രവര്‍ത്തിച്ച യുവാക്കളുടെ ടീം. കിടന്നാലും ഉറക്കം വരാതെ കട്ടില്‍ വിട്ട്, പ്രാര്‍ത്ഥനകളോടെ പുറത്തിറങ്ങിയ അവര്‍ മുട്ടാത്ത വാതിലുകളില്ല.
ഡോ. ഹുസൈന്‍ മടവൂര്‍, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, പി.കെ. അഹ്മദ് സാഹിബ്, പ്രൊഫ. എന്‍.വി. അബ്ദു റഹ്മാന്‍ സാഹിബ്, ഡോ. അബ്ദുല്‍ മജീദ് സലാഹി, ഡോ. ജാബിര്‍ അമാനി അടക്കമുള്ള നേതാക്കള്‍, അഡ്വ. മായന്‍കുട്ടി മേത്തറെ പോലെയുള്ള നിയമവിശാരദര്‍... പരിപക്വമായ നേതൃമികവ് പ്രകടമായ ദിനങ്ങളായിരുന്നു അവ.
അറസ്റ്റിന്റെ ന്യായാന്യായങ്ങള്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുത്ത് ജാമ്യത്തിന് വേണ്ട വഴികള്‍ സുഗമമാക്കിയ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, ശ്രീ. പിണറായി വിജയന്‍,അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സഹായിച്ച ടീമിലെ അംഗങ്ങളായ കേരള നിയമസഭ സ്പീക്കര്‍ ശ്രീ.ശ്രീരാമകൃഷ്ണന്‍, മന്ത്രി ശ്രീ. കെ.ടി.ജലീല്‍, നാട്ടുകാരനും എം.എല്‍.എ.യുമായ ശ്രീ. പി.വി. അന്‍വര്‍, എ. വിജയരാഘവന്‍...
പാഠപുസ്തകവിവാദം ഉണ്ടായതിന്റെ ഒന്നാം തിയ്യതി മുതല്‍ കൂടെ നിന്ന ബഹുമാന്യായ ശ്രീ. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.പി.എ. മജീദ് സാഹിബ്, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ധൈര്യം പകര്‍ന്ന ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ്, വിഷയം നിയമസഭയില്‍ അവതരിപ്പിച്ച, ശ്രീ. കെ.എം. ഷാജി എം.എല്‍.എ. നാട്ടുകാരനും എം.എല്‍.എ.യുമായ പി.കെ. ബഷീറാക്ക, മുന്‍ എം.പി. അബ്ദുസ്സമദ് സമദാനി സാഹിബ്, യൂത്ത് ലീഗ് നേതാക്കളായ സി.കെ. സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു...
പ്രതിപക്ഷ നേതാവ്, ശ്രീ. രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ്, ശ്രീ. ടി. സിദ്ദീഖ്...
സഹോദര സംഘടനാ നേതാക്കളായ പ്രിയ ഗുരുനാഥന്‍ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്, അബ്ദുശ്ശുക്കൂര്‍ അല്‍ ഖാസ്മി, പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി, കുഞ്ഞി മുഹമ്മദ് പറപ്പൂര്‍, ടി.കെ. അഷ്റഫ്, ഇവിടെ പേര് പറയാത്ത മറ്റു നേതാക്കള്‍... അറസ്റ്റ് ചെയ്തതുമുതല്‍ ദിവസങ്ങളോളം പോലീസ് സ്റ്റേഷന്‍ പരിസരത്തും ജെയ്ല്‍ പരിസരത്തും ചെലവഴിച്ച അമീര്‍, യാസിര്‍, അക്കു, നൂര്‍ സേട്ട്, മാഹിന്‍ക്കയും സുഹൃത്തുക്കളും.
പിന്നെ, പീസ് സ്‌കൂള്‍ ഭാരവാഹികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍...
മാധ്യമ പ്രവര്‍ത്തകരായ, ഒ. അബ്ദുല്ല, എം.പി. പ്രശാന്ത്, സി. ദാവൂദ്, ശബ്‌ന സിയാദ്, എ. റഷീദുദ്ദീന്‍, ഹസനുല്‍ ബന്ന... അക്ബറുമായി ആശയപരമായ വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോള്‍തന്നെ അദ്ദേഹത്തിന്റെ മാനുഷികാവകാശങ്ങള്‍ ഹനിക്കപ്പെടരുത് എന്ന നിലയില്‍ ശക്തമായി ഇടപ്പെട്ട, ഷാജഹാന്‍ മാടമ്പാട്ട്, ബച്ചു മാഹി, ഹസന്‍ റസാഖ്... അടക്കമുള്ള സുഹൃത്തുക്കള്‍...
അക്ബര്‍ ഹൈദരാബാദില്‍ തടഞ്ഞുവെക്കപ്പെട്ട വാര്‍ത്ത കേട്ടപ്പോള്‍ എവിടെക്കാണ് ആദ്യം വിളിച്ചു പറയേണ്ടത് എന്ന കാര്യത്തില്‍ സംശയമേ ഉണ്ടായിരുന്നില്ല: മീഡിയവണ്‍ ചാനല്‍- അങ്ങോട്ടാണ് വിളിച്ചത്. അപ്പോള്‍ മുതല്‍ അവര്‍ ബ്രെയ്ക്കിംഗ് ന്യൂസ് കൊടുത്തു കൊണ്ടിരുന്നു.
മാധ്യമം, ചന്ദ്രിക, തേജസ്, ടൈംസ് ഓഫ് ഇന്‍ഡ്യ പത്രങ്ങള്‍.
പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയ സംഘടനകളും കൂട്ടായ്മകളും... പ്രാര്‍ത്ഥനകളോടൊപ്പം പ്രതിഷേധങ്ങളും അധികാരികളുടെ ശ്രദ്ധനേടാന്‍ സഹായിച്ചിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്.
ശങ്കത്തോമമാര്‍ക്ക് വായടപ്പന്‍ മറുപടി നല്‍കി പ്രതിരോധം തീര്‍ത്ത എണ്ണമറ്റ ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍, വിഷയം ശക്തിയുക്തം മിമ്പറുകളില്‍ അവതരിപ്പിച്ച ഖതീബുമാര്‍...
അക്ബര്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന വര്‍ഗ്ഗീയവാദിയാണ് എന്ന വാദത്തിന് ചെവി കൊടുക്കാതെ, ആശ്വാസവചസ്സുകള്‍ ചൊരിഞ്ഞ നാട്ടുകാരും അയല്‍പക്കക്കാരും പരിചയക്കാരുമായ അമുസ്ലിം സുഹൃത്തുക്കള്‍.
പിന്നെ... അറസ്റ്റ് മുതല്‍ ജാമ്യം വരെയുള്ള ദിവസങ്ങളില്‍ അക്ബറിന്റെ മോചനത്തിന്നായി കരളുരുകി, കണ്ണീര്‍ വാര്‍ത്ത് പ്രാര്‍ഥിച്ച ലക്ഷക്കണക്കിന് സാധാരണക്കാര്‍, പ്രസ്ഥാന പ്രവര്‍ത്തകരായവര്‍, സംഘടനാ വരമ്പുകള്‍ അപ്രസക്തമാക്കിയ വേറെയും ആയിരങ്ങള്‍.. അവരാരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ പരിചയക്കാരോ ആയിരുന്നില്ല...
പ്രയാസത്തിന്റെ നിലയില്ലാ കയത്തില്‍ മുങ്ങിപ്പോകാതിരുന്നത് അത്യപൂര്‍വ്വവും അനിതരസാധാരണവുമായ ഈ ധാര്‍മ്മിക പിന്തുണ കൊണ്ടായിരുന്നു. ഹൃദയത്തിന്റെ ചോരക്കിനിപ്പുകളില്‍ ഔഷധലേപനം നടത്തുകയായിരുന്നു അവര്‍.
ആര്‍ക്ക്, എങ്ങനെ നന്ദി പറയണം എന്നറിഞ്ഞു കൂടാ... ഇങ്ങനെയേ പറയാന്‍ അറിയൂ, നന്ദി.. ഇത് വെറും ഒരു വാക്കല്ല, ഇത് എന്റെ ഹൃദയമാണ്; കുടുംബത്തിന്റെ വികാരമാണ്... സ്വീകരിക്കുക.
യാത്ര ഇവിടെ അവസാനിക്കുന്നില്ല.. കേസും കൂട്ടവും തുടങ്ങാനിരിക്കുന്നതേ ഉള്ളൂ... തുടര്‍ യാത്രകളില്‍ സഹയാത്രികരാകുമല്ലോ. സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ. കിട്ടില്ലെന്ന് കരുതിയ ജാമ്യം കിട്ടിയ ആഹ്ലാദത്തില്‍ ഞങ്ങളില്‍ നിന്ന് വന്നുപോയ വാക്കുകളില്‍ നിന്ന് അഹങ്കാരത്തിന്റെ സ്വരം ആരും വായിച്ചെടുക്കില്ല എന്ന് കരുതട്ടെ.