തിരുവനന്തപുരം- കോവളം എംഎല്‍എ എം വിന്‍സന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. തിരുവനന്തപുരത്തെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറാണ് ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാള്‍ അടിച്ചു തകര്‍ത്തത്. അക്രമിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബാലരാമപുരം പോലീസ് കേസ് എടുത്തു. മുല്ലപ്പെരിയാര്‍ ഡാം പൊട്ടാന്‍ പോകുകയാണെന്നും എംഎല്‍എ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാര്‍ തകര്‍ത്തതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പോലീസ് പറയുന്നത്.