വെംബ്ലി- ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളിൽ ലിവർപുളിന് ജയം. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ മത്സരം നാടകീയമായാണ് അവസാനിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇരുടീമുകളുടെയും പത്തുകളിക്കാരും അടിച്ച പെനാൽറ്റി ഗോളായി. തുടർന്ന് പതിനൊന്നാമത്തെ കിക്കെടുക്കാൻ ലിവർ പുൾ ഗോളി എത്തി. ഇതും ഗോളായി. എന്നാൽ ചെൽസിയുടെ ഗോളി കെപ അരിസ്ബലാഗ അടിച്ച പന്ത് പുറത്തേക്ക് പോയി. ഇതോടെ ലിവർപുളിന് ജയം സ്വന്തമായി.