തിരുവനന്തപുരം- കേരളത്തില്‍ 30 വയസ്സിനു താഴെ പ്രായമുള്ളവരും മൂന്നു വര്‍ഷത്തില്‍ കുറഞ്ഞ പ്രാക്ടീസ് പരിചയവുമുളള ജൂനിയര്‍ അഭിഭാഷകര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപെന്‍ഡ് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്ക്കെ ഇതു ലഭിക്കൂ. കേരള അഭിഭാഷക ക്ഷേമ നിധി വഴിയായിരിക്കും സ്റ്റൈപെന്‍ഡ് വിതരണം. ക്ഷേമ നിധി ട്രസ്റ്റി കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ അഡ്വക്കറ്റ് ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
അര്‍ഹരായ ജൂനിയര്‍ അഭിഭാഷകര്‍ അവര്‍ക്ക് അംഗത്വമുള്ള ബാര്‍ അസോസിയേഷന് മുഖേനയാണ് അപേക്ഷിക്കേണ്ടത്. പ്രാക്ട്രീസ് തുടരുന്നുണ്ടെന്ന് തെളിയിക്കുന്നതിന് ഓരോ മൂന്ന് മാസത്തിലും മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നോ ബാര്‍ അസോസിയേഷനുകളില്‍ നിന്നോ ഉള്ള സാക്ഷ്യപത്രം സമര്‍പ്പിക്കണം. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.