Sorry, you need to enable JavaScript to visit this website.

തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു; നാല് പേര്‍ കസ്റ്റഡിയില്‍ 

തളിപ്പറമ്പ്- കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിനു കുത്തേറ്റു. എസ്എഫ്‌ഐ കോ ഓപ്പറേറ്റീവ് കോളജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ ഞാറ്റുവയല്‍ സ്വദേശി എന്‍.വി. കിരണിനാണ് (19) കുത്തേറ്റത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. കിരണിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപിക്കാരാണ് സംഭവത്തിനു പിന്നിലെന്ന് 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നും സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.
തൃച്ചംബരം ഡ്രീം പാലസിനു സമീപത്തു വെച്ചാണ് കിരണിനു കുത്തേറ്റത്. നെഞ്ചിനും കാലിനുമടക്കം മൂന്നു കുത്തുകളേറ്റ കിരണിന്റെ നില ഗുരുതരമാണ്. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

Latest News