Sorry, you need to enable JavaScript to visit this website.

കടം വാങ്ങിയ കാര്‍ തിരികെ തരണം, അമ്മക്കെതിരെ മകള്‍ കോടതിയില്‍

ദുബായ്- അമ്മ കടം വാങ്ങിയ കാര്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് 28 കാരിയായ യുവതി അമ്മക്കെതിരെ കേസ് ഫയല്‍ ചെയ്തു. കാര്‍ ഉപയോഗിച്ച് ആറുമാസത്തിനുള്ളില്‍ അമ്മ നടത്തിയ നിയമലംഘനങ്ങള്‍ക്ക് 9,600 ദിര്‍ഹം പിഴ ഈടാക്കാനും അവര്‍ ആവശ്യപ്പെടുന്നു.

കാറിന്റെ ഉടമ താനാണെന്നും അവര്‍ അവകാശപ്പെട്ടതുപോലെ അമ്മയ്ക്ക് സമ്മാനം നല്‍കിയതല്ലെന്നും മകള്‍ കോടതിയെ അറിയിച്ചു.

തന്റെ കാര്‍ തിരികെ നല്‍കാനും ട്രാഫിക് പിഴ അടക്കാനും പ്രതിയോട് സൗഹാര്‍ദ്ദപരമായ രീതിയില്‍ ആവശ്യപ്പെടാന്‍ താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ കാര്‍ തനിക്ക് തിരികെ നല്‍കാനും പിഴ അടയ്ക്കാനും അമ്മ വിസമ്മതിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ കൈമാറാനും ട്രാഫിക് പിഴ അടയ്ക്കാനും അമ്മയെ നിയമപരമായി നിര്‍ബന്ധിക്കുന്നതിനും നിയമപരമായ ഫീസും ചെലവുകളും നല്‍കാനും മകള്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

വാദി നല്‍കിയ രേഖകളില്‍ കാറിന്റെ നിയമപരമായ ഉടമയാണ്. കൂടാതെ അതിനുള്ള പ്രീമിയവും അവര്‍ അടച്ചിരുന്നു. അതേസമയം കാറിന്റെ യഥാര്‍ത്ഥ ഉടമ താനാണെന്നു പ്രതിഭാഗം വാദിച്ചു, പരാതിക്കാരിയായ മകള്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാന്‍ വിസമ്മതിച്ചുവെന്നാണ് അമ്മയുടെ വാദം.

2021 മാര്‍ച്ചിനും ഒക്ടോബറിനും ഇടയില്‍ മകളുടെ കാര്‍ ഓടിക്കുന്നതിനിടെ പ്രതി 9,000 ദിര്‍ഹത്തിന്റെ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയതായി റാസല്‍ഖൈമ സിവില്‍ കോടതി കണ്ടെത്തി.

 

Tags

Latest News