റിയാദ് - മോഷണ വസ്തുക്കള്‍ വാങ്ങി വില്‍പന നടത്തുന്ന മേഖലയില്‍ പ്രവര്‍ത്തിച്ച അഞ്ചംഗ സംഘത്തെ റിയാദില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഇഖാമ നിയമ ലംഘകരായ മൂന്നു അഫ്ഗാനികളും രണ്ടു പാക്കിസ്ഥാനികളും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. നിര്‍മാണത്തിലുള്ള കെട്ടിടങ്ങളില്‍ നിന്നും പദ്ധതി പ്രദേശങ്ങളില്‍ നിന്നും മറ്റും കവരുന്ന കേബിളുകളും ബ്രെയ്ക്കറുകളും മോഷ്ടാക്കളില്‍ നിന്ന് വാങ്ങി വില്‍പന നടത്തുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഇവരുടെ കേന്ദ്രം സുരക്ഷാ വകുപ്പുകള്‍ അടപ്പിച്ചു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.