മക്ക - ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിശുദ്ധ ഹറമില്‍ മൂന്നു ലക്ഷത്തിലേറെ പെര്‍മിറ്റുകള്‍ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ഹറമില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ 2,21,909 പേര്‍ക്കും ഉംറ കര്‍മം നിര്‍വഹിക്കാന്‍ 1,11,865 പേര്‍ക്കും പെര്‍മിറ്റുകള്‍ അനുവദിച്ചു. ആകെ 3,33,774 പെര്‍മിറ്റുകളാണ് വെള്ളിയാഴ്ച ഹറമില്‍ അനുവദിച്ചത്. ഈ വര്‍ഷം (ഹിജ്‌റ 1,443) വിശുദ്ധ ഹറമില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ പ്രതിദിനം ശരാശരി 83,265 പെര്‍മിറ്റുകളും ഉംറ കര്‍മം നിര്‍വഹിക്കാന്‍ പ്രതിദിനം ശരാശരി 64,669 പെര്‍മിറ്റുകളും വീതം അനുവദിച്ചു. ഉംറക്കും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനും വേണ്ടി വിശുദ്ധ ഹറമില്‍ ഈ വര്‍ഷം ഇതുവരെ 2,97,34,588 പെര്‍മിറ്റുകളാണ് അനുവദിച്ചത്.
മസ്ജിദുന്നബവിയില്‍ പ്രവാചകന്റെയും അനുചര•ാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താന്‍ വെള്ളിയാഴ്ച 3,276 പെര്‍മിറ്റുകളും റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ 5,498 പെര്‍മിറ്റുകളും അനുവദിച്ചു. വെള്ളിയാഴ്ച പ്രവാചക മസ്ജിദില്‍ ആകെ 8,774 പെര്‍മിറ്റുകളാണ് അനുവദിച്ചത്. മസ്ജിദുന്നബവിയില്‍ പ്രവാചകന്റെയും അനുചര•ാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താന്‍ പ്രതിദിനം ശരാശരി 9,400 പെര്‍മിറ്റുകളും റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ പ്രതിദിനം ശരാശരി 9,513 പെര്‍മിറ്റുകളും വീതം ഈ വര്‍ഷം അനുവദിച്ചു. ഈ വര്‍ഷം ഇതുവരെ മസ്ജിദുന്നബവിയില്‍ 38,01,515 പെര്‍മിറ്റുകള്‍ അനുവദിച്ചതായും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. മസ്ജിദുബവിയില്‍ റൗദ ശരീഫ് ഒഴികെയുള്ള ഭാഗങ്ങളില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ പ്രത്യേകം പെര്‍മിറ്റ് നേടേണ്ടതില്ല. ഉംറ നിര്‍വഹിക്കാനും വിശുദ്ധ ഹറമിലും മസ്ജിദുബവി റൗദ ശരീഫിലും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനും പ്രവാചകന്റെയും അനുചര•ാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താനും ഈ വര്‍ഷം ഇതുവരെ 3,35,36,103 പെര്‍മിറ്റുകളാണ് ഹജ്, ഉംറ മന്ത്രാലയം അനുവദിച്ചത്.