കൊച്ചി- സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് മാത്രം പവന് 400 രൂപയാണ് കുറഞ്ഞത്. ഒരു പവന് 37,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് വില 50 രൂപ കുറഞ്ഞ് 4635 ആയി. വെള്ളിയാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസം കൊണ്ട് 720 രൂപയാണ് കുറഞ്ഞത്.
ഉക്രെയ്‌നില്‍ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. ഓഹരി വിപണി കൂപ്പുകുത്തിയതാണ് സ്വര്‍ണവിലയില്‍ വലിയ മാറ്റമുണ്ടായത്. രണ്ടു തവണയായി ആയിരം രൂപയോളമാണ് പവന് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഓഹരി വിപണി തിരിച്ചു കയറി. ഇതോടെ സ്വര്‍ണവില കുറയുകയായിരുന്നു.