Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൊഴിലാളിയുടെ ആനുകൂല്യം മുടങ്ങിയാല്‍  ഉടമയ്ക്ക് ജയില്‍ ശിക്ഷ ഇല്ല 

തിരുവനന്തപുരം- കേരളത്തില്‍ തൊഴിലാളിയുടെ ആനുകൂല്യം മുടങ്ങിയാല്‍  ഉടമയ്ക്ക് ഇനി ജയില്‍ ശിക്ഷ ഇല്ല. താഴിലാളിക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിധത്തിലുള്ള നഷ്ടപരിഹാരം ഉറപ്പാക്കി വ്യാവസായിക നിയമത്തിലെ ചട്ടം ഭേദഗതിചെയ്യാന്‍ ശുപാര്‍ശചെയ്തു.
തൊഴിലുടമയ്‌ക്കെതിരായ ക്രിമിനല്‍ നടപടിക്രമം ഒഴിവാക്കിയാണ് ഭേദഗതി. പിഴനല്‍കി തൊഴിലുടമയ്ക്ക് കോടതി വ്യവഹാരങ്ങളുടെ നൂലാമാല ഒഴിവാക്കാം. സംസ്ഥാനത്ത് വ്യവസായസൗഹൃദ അന്തരീക്ഷമൊരുക്കാന്‍ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയിലാണ് ഇക്കാര്യമുള്ളത്. നിലവിലെ 12 നിയമങ്ങളിലെ 22 വകുപ്പുകളും 13 ചട്ടങ്ങളിലെ 23 വകുപ്പുകളും ഭേദഗതിചെയ്യാന്‍ ശുപാര്‍ശയുണ്ട്. സംരംഭകര്‍ക്ക് വ്യവസായം തുടങ്ങാനുള്ള താത്പര്യം വര്‍ധിപ്പിക്കുന്നതരത്തില്‍ ചട്ടങ്ങള്‍ രൂപവത്കരിക്കാനാണ് ഊന്നല്‍.
ജീവനക്കാരുടെ പി.എഫ്., ഗ്രാറ്റ്വിവിറ്റി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നല്‍കാത്ത തൊഴിലുടമയ്‌ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കാമെന്നതാണ് നിലവിലെ നിയമം. മൂന്നുമുതല്‍ ആറുവരെ മാസം തടവുവിധിക്കാം, 1000 രൂപ പിഴയും ഈടാക്കാം.
ഇനിമുതല്‍ പിഴത്തുക കൂട്ടി തൊഴിലാളിക്ക് കിട്ടാനുള്ള നഷ്ടപരിഹാരം പൂര്‍ണമായി ലഭ്യമാക്കുകയെന്നതാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും.
നിലവില്‍ ഫാക്ടറികളും തൊഴിലുടമയും സമാനവിവരങ്ങളടങ്ങിയ വിവിധ രജിസ്റ്ററുകള്‍ സൂക്ഷിക്കുകയും വിവിധ വകുപ്പുകളില്‍ പരിശോധനയ്ക്ക് എത്തിക്കുകയും വേണം. ഇനി രജിസ്റ്ററുകളുടെ എണ്ണം കുറച്ച് ഒറ്റ രജിസ്റ്റര്‍ ആക്കി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സമര്‍പ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം.സംരംഭകര്‍ക്ക് അറിയേണ്ട നിയമങ്ങള്‍ എല്ലാ വകുപ്പുകളും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണം. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി നേരത്തേ രൂപവത്കരിച്ച ചട്ടങ്ങള്‍ ഏകീകരിച്ച് ഒറ്റ നിയമമാക്കണമെന്ന നിര്‍ദേശവും സമിതി മുന്നോട്ടുെവച്ചിട്ടുണ്ട്.

Latest News