റിയാദ് - സിഗരറ്റ് വലിക്കാൻ ബാലനെ നിർബന്ധിച്ച സൗദി യുവാവിനെ കിഴക്കൻ പ്രവിശ്യയിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രതിയെ പിടികൂടാൻ അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് ഉത്തരവിട്ടിരുന്നു. യുവാവ് ബാലനെ സിഗരറ്റ് വലിക്കാൻ നിർബന്ധിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. നഈരിയ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കിഴക്കൻ പ്രവിശ്യ പോലീസ് വക്താവ് കേണൽ സിയാദ് അൽറഖീത്തി പറഞ്ഞു. 20 കാരനാണ് അറസ്റ്റിലായതെന്നും ബന്ധുവിന്റെ മകനെയാണ് പ്രതി സിഗരറ്റ് വലിക്കാൻ നിർബന്ധിച്ചതെന്നും കേണൽ സിയാദ് അൽറഖീത്തി പറഞ്ഞു.