കൊളത്തൂര്‍- ആദര്‍ശ രംഗത്തെ നിസ്തുല സംഭാവനകളെ അടിസ്ഥാനപ്പെടുത്തി
കൊളത്തൂര്‍ ഇര്‍ശാദിയ്യ: കോളജ് ഓഫ് ഇസ്ലാമിക് തിയോളജി നല്കുന്ന പ്രഥമ ഇമാം അശ്അരി അവാര്‍ഡ് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് നല്‍കും.
കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാര് (ചെയര്മാന്) ഡോ: ഹുസൈന് രണ്ടത്താണി, ഈ വി അബ്ദുറഹ്മാന് , ഒ എം തരുവണ, ഡോ: ഫൈസല്‍ അഹ്സനി രണ്ടത്താണി എന്നിവരുള്‍ക്കൊള്ളുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരെഞ്ഞടുത്തത്.
മാര്‍ച്ച് 27 ന് നടക്കുന്ന അല്‍ അര്‍ശദി കോണ്വെക്കേഷന് സമ്മേളനത്തില്‍ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്ലിയാര്,
സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി, മുഹ്യിസ്സുന്ന: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് എന്നിവര്‍ ചേര്‍ന്നു സമ്മാനിക്കും.