Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് പട്ടാപ്പകൽ ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്നു

തിരുവനന്തപുരം-നഗരമധ്യത്തിൽ പട്ടാപ്പകൽ ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്നു.  തമ്പാനൂരിൽ പ്രവർത്തിക്കുന്ന സിറ്റി ടവർ ഹോട്ടലിലെ റിസപ്ഷനിസ്റ്റായ തമിഴ്‌നാട് സ്വദേശി അയ്യപ്പനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
ചുവന്ന ഷർട്ടും നീല ലുങ്കിയും ധരിച്ച് ബൈക്കിലെത്തിയ ആളാണ് വെട്ടുകത്തികൊണ്ട് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. കൃത്യത്തിന് ശേഷം ഇയാൾ രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും പ്രതിയെ പിടികൂടുന്നതിനുള്ള നീക്കം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
 

Latest News