കോഴിക്കോട്- നാഗര്‍കോവില്‍-മംഗലാപുരം റൂട്ടിലോടുന്ന പരശുരാം എകസ്പ്രസ് പകല്‍ സമയത്ത് കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകലില്‍ ഏറെ പ്രസിദ്ധമാണ്. തുടങ്ങിയ കാലത്തെ സ്പീഡൊന്നും ഇപ്പോഴിതിനില്ല. ധാരാളം സ്റ്റോപ്പുകള്‍ കൂടി. എന്നാലും വിദ്യാര്‍ഥികള്‍ക്കും പതിവു യാത്രക്കാര്‍ക്കും ഏറെ സൗകര്യപ്രദമാണ് ഈ ട്രെയിന്‍. ഈ ട്രെയിന്‍ കോഴിക്കോട്ടു നിന്ന് പുറപ്പെടുന്നത് വൈകുന്നേരം 3.45നാണ്. മാര്‍ച്ച് തുടക്കത്തില്‍ ഈ സമയക്രമം മാറുകയാണെന്ന് റെയില്‍വേ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടി യാത്ര ചെയ്യാന്‍ സൗകര്യപ്പെടുന്ന വിധത്തിലാണ് സമയമാറ്റം. വൈകിട്ട് അഞ്ചിനാണ് കോഴിക്കോട്ടു നിന്ന് പുറപ്പെടുക. ആറരയ്ക്കു കണ്ണൂരിലെത്തും. ഇതിനൊപ്പം ചെന്നൈ എഗ്‌മോര്‍-മംഗളുരു എക്‌സ്പ്രസിന്റെ സമയവും മാറ്റി. ഇപ്പോള്‍ 5.15ന് കോഴിക്കോട് വിടുന്ന ട്രെയിന്‍ അടുത്ത മാസം മുതല്‍ വൈകുന്നേരം മൂന്നിന് തന്നെ യാത്ര തിരിക്കുമെന്നും റെയില്‍വേ കേന്ദ്രങ്ങള്‍ അറിയിച്ചു.