Sorry, you need to enable JavaScript to visit this website.

രാജ്യസഭാ സീറ്റിലേക്ക് വീരേന്ദ്ര കുമാര്‍ തന്നെ മത്സരിക്കും 

തിരുവനന്തപുരം- ഇടതുമുന്നണി ജെ.ഡി.യുവിനു നല്‍കിയ രാജ്യസഭാ സീറ്റില്‍ എം.പി വീരേന്ദ്രകുമാര്‍ മത്സരിക്കും.  ജെ.ഡി.യു പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് വീരേന്ദ്ര കുമാറിനെ തെരഞ്ഞെടുത്തത്.  ഇടത് സ്വതന്ത്രനായിട്ടായിരിക്കും അദ്ദേഹം മത്സരിക്കുക. ഏകകണ്ഠമായാണ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തതെന്ന് ജെ.ഡി.യു സെക്രട്ടറി ശൈഖ് പി.ഹാരിസ് പറഞ്ഞു. 
തിങ്കളാഴ്ച ഉച്ചക്ക് 12ന് നാമനിര്‍ദേശ പത്രിക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജനതാദള്‍ എസുമായി ലയിക്കാന്‍ സാധ്യമല്ലെന്നും ഇടതുമുന്നണി പ്രവേശനം അടുത്ത  യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഹാരിസ് പറഞ്ഞു.
ഈമാസം 23ന് തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭാ സീറ്റിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനതീയതി 12 ആണ്. 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ജനതാദള്‍  ഇടതുമുന്നണി വിട്ട് യു.ഡി.എഫിലെത്തിയത്. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഇടതുമുന്നണിയുമായി സഹകരിക്കുന്നത്. തല്‍ക്കാലം സഹകരണം മതിയെന്നും മുന്നണി പ്രവേശം പിന്നീട് ചര്‍ച്ച ചെയ്യാമെന്നുമാണ് വെള്ളിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചത്. 

Latest News