കൊച്ചി- മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രൊഫസര്‍ കെ.വി തോമസിന്റെ വീട്ടിലെ താമര, സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ ചര്‍ച്ചക്ക് കാരണമായി. തന്റെ വീട്ടിലെ കുളത്തില്‍ വിരിഞ്ഞ താമരയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തിയത് തോമസ് തന്നെയാണ്.
'ഞങ്ങളുടെ താമര കുളത്തില്‍ വിരിഞ്ഞ മനോഹരമായ പുതിയ താമര'. മഴവെള്ളസംഭരണിയാണ് താമരക്കുളമായി മാറിയതെന്നും എവിടെ നിന്നാണ് ഇതിന്റെ വിത്ത് ലഭിച്ചതെന്നുമുള്ള ചെറിയ കുറിപ്പ് മാത്രമാണ് ഫേസ്ബുക്കില്‍ ഉള്ളത്. എന്നാല്‍ പോസ്റ്റ് വന്ന നിമിഷങ്ങള്‍ക്കകം തന്നെ അതിലെ രാഷ്ട്രീയ അര്‍ഥങ്ങള്‍ കണ്ടുപിടിച്ച് പലരും ഏറ്റു പിടിക്കാന്‍ തുടങ്ങി. മാഷിന് കുറച്ചു നാളായി താമരയോട് ഇഷ്ടം കൂടുതലാണെന്ന് ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ അടിയില്‍ കുറിച്ചു. ചിലരാകട്ടെ ബി.ജെ.പിയുടെ പതാക പോസ്റ്റ് ചെയ്ത് സ്വാഗതം ചെയ്തു.