ദുബായ് - യു.എ.ഇയുടെ ഏറ്റവും പുതിയ വിസ്മയമായ മ്യൂസിയം ഓഫ് ദ് ഫ്യൂചറില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പര്യടനം നടത്തി. ചൊവ്വാഴ്ച വൈകിട്ട് നടന്ന പ്രൗഢഗംഭീര ചടങ്ങിലായിരുന്നു മ്യൂസിയം അദ്ദേഹം ലോകത്തിന് തുറന്നുകൊടുത്തത്.
തന്റെ സന്ദര്‍ശനത്തില്‍നിന്നുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ ശൈഖ് മുഹമ്മദ് പോസ്റ്റ് ചെയ്തു. മ്യൂസിയം പുറമെ നിന്ന് നോക്കുന്നത് പോലെ തന്നെ അകത്തുനിന്നും മനോഹരമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മ്യൂസിയത്തിനുള്ളില്‍നിന്നുള്ള ചില ഫോട്ടോകളും ശൈഖ് മുഹമ്മദ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാവിയിലെ മ്യൂസിയം പ്രത്യാശയുടെ സന്ദേശമാണെന്നും ഒരു ആഗോള ശാസ്ത്ര പ്ലാറ്റ്‌ഫോമാണെന്നും ഉദ്ഘാടന ചടങ്ങില്‍ ശൈഖ് മുഹമ്മദ് പറഞ്ഞിരുന്നു.