റിയാദ് - ഈജാര്‍ പ്രോഗ്രാം നെറ്റ്‌വര്‍ക്കില്‍ ഇതുവരെ 30 ലക്ഷത്തിലേറെ പാര്‍പ്പിട, വാണിജ്യ കരാറുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഈജാര്‍ അറിയിച്ചു. നെറ്റ്‌വര്‍ക്ക് സേവനങ്ങളുടെ തുടര്‍ച്ചയായ വികസനത്തിന്റെയും, എളുപ്പവും സുഗമവുമായ നടപടിക്രമങ്ങളുടെയും ഏകീകൃത കരാറുകള്‍ വഴി വാടക കക്ഷികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും വിശ്വാസയോഗ്യമായ ഇലക്‌ട്രോണിക് സാമ്പത്തിക ഇടപാടുകളുടെയും ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. നിരവധി വകുപ്പുകളുമായുള്ള തന്ത്രപരമായ പങ്കാളിത്തവും ഡിജിറ്റല്‍ സംയോജനവും ഇതിന് സഹായിച്ചു. വാടകക്കാര്‍ക്കും കെട്ടിട ഉടമകള്‍ക്കും അംഗീകൃത റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ക്കും മികച്ച സേവനങ്ങള്‍ നല്‍കാനും അവരുടെ അനുഭവം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിച്ചു.
ഇക്കഴിഞ്ഞ ജനുവരിയില്‍ ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ 1,65,000 ലേറെ പാര്‍പ്പിട, വാണിജ്യ വാടക കരാറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് റെക്കോര്‍ഡ് ആണ്.