കൊച്ചി- മലയാള സിനിമാ, നാടക രംഗത്ത് നിറഞ്ഞു നിന്ന പ്രിയ നടി കെ പി എ സി ലളിത (74) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ മകന്റെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സന്‍ ആയിരുന്നു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലു തവണയും ലഭിച്ചിട്ടുണ്ട്.
1947 ഫെബ്രുവരി 25ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത രാമപുരത്താണ് ജനനം. മഹേശ്വരിയമ്മ എന്നാണ് യഥാര്‍ത്ഥ പേര്. അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭരതന്‍ ആണ് ഭര്‍ത്താവ്. സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍, ശ്രീക്കുട്ടി എന്നിവര്‍ മക്കളാണ്.