റിയാദ് - സൗദി ദേശീയ പതാകയും രാജകീയ പതാകയും താഴ്ത്തിക്കെട്ടുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. സൗദി പതാകകള്‍ ഒരിക്കലും താഴ്ത്തിക്കെട്ടാന്‍ പാടില്ല. സത്യസാക്ഷ്യവാക്യം അടങ്ങിയ സൗദി പതാകകളും മറ്റു ഖുര്‍ആനിക സൂക്തങ്ങള്‍ അടങ്ങിയ പതാകകളും താഴ്ത്തിക്കെട്ടാന്‍ പാടില്ലെന്ന് ദേശീയ പതാക നിയമത്തിലെ 13-ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മറ്റും ദേശീയ, രാജകീയ പതാകകളെ അപമാനിക്കുന്നത് ഒരു വര്‍ഷം വരെ തടവും മൂവായിരം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.